തിരുവനന്തപുരം: കരമനയിൽ യുവാവിനെ കുത്തികൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ. കരമന സ്വദേശി അജിയാണ് പിടിയിലായത്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണം. ഞായറാഴ്ച രാത്രി പത്തിന് കരമന ഇടഗ്രാമം സ്വദേശി ഷിജോ ആണ് കുത്തേറ്റ് മരിച്ചത്.
പോലീസ് എത്തിയാണ് ഷിജോയെ ആശുപത്രിയിൽ എത്തിച്ചത്. കഴുത്തിനോട് ചേർന്നാണ് ഷിജോക്ക് കുത്തേറ്റത്.